ആസ്ട്രോളജി മലയാളം ജ്യോതിഷപഠനം
- Astrology Malayalam

- May 23
- 2 min read
ജ്യോതിഷ ക്ലാസ് 139
23 മെയ് 2025
👇👇👇👇
ജ്യോതിഷ പഠന നോട്ട് 139 :
ഭാവാധിപൻമാരുടെ ഭാവാശ്രയ ഫലം
ഒമ്പതാം ഭാവാധിപൻ ലഗ്നം മുതൽ 12 വരെയുള്ള ഭാവങ്ങളിൽ നിന്നാലുള്ള ഉള്ള ഫലങ്ങൾ
ഇന്ന് ഒമ്പതാം ഭാവാധിപൻ 7,8,9,10,11,12 ഭാവങ്ങളിൽ നിന്നാലുള്ള ഫലം
നോട്ട് :
ഒമ്പതാം ഭാവം ഭാഗ്യസ്ഥാനം ആണ് . ഈശ്വരാനുഗ്രഹം ,പിതാവിൻറെ സൗഖ്യം , കഴിഞ്ഞ ജന്മം ,സന്താനങ്ങൾ ,ഐശ്വര്യം അഭിവൃദ്ധി ,സർവോപരി ഭാഗ്യം ,ജാതകത്തിൽ കാണുന്ന ഗുണങ്ങളുടെ അനുഭവ യോഗം ഇവയെല്ലാം ഒമ്പതാം ഭാവം കൊണ്ട് ചിന്തിക്കണം .
ഒമ്പതാം ഭാവാധിപൻ ഏഴാം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ ഏഴാം ഭാവത്തിൽ നിന്നാൽ നല്ല ദാമ്പത്തിക ജീവിതം ആയിരിക്കും .എന്തുകൊണ്ടും അനുയോജ്യമായ ഭർത്താവിനെ / ഭാര്യയെ കിട്ടും .വിവാഹ ശേഷം അഭിവൃദ്ധി ഉയർച്ച എന്നിവ പറയാം . പങ്കാളിത്ത ബിസിനസിൽ ഭാഗ്യമുണ്ടാകും . ജാതകൻ കീർത്തിമാൻ ആകും .പൊതുവെ ഭാഗ്യ വർദ്ധനയാണ് ഫലം ഒമ്പതാം ഭാവാധിപൻറെ ദശാകാലത്ത് സാമ്പത്തികപരമായി വളരെ മെച്ചം ഉള്ള ഒരു കാലം ആയിരിക്കും .
ഒമ്പതാം ഭാവാധിപൻ എട്ടാം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ അഷ്ടമത്തിൽ നിൽക്കുന്നത് പ്രധാനമായും ഭാഗ്യദോഷം ആണ് .ഈശ്വരാനുഗ്രഹം കുറയും .മാത്രമല്ല പിതാവിനും ദോഷമാണ് .പിതൃ മരണം സംഭവിക്കും . ഉദ്ദേശിക്കുന്ന പ്രോത്സാഹനം കിട്ടില്ല .വിചാരിക്കുന്ന കാര്യങ്ങൾ ഒന്നും നടക്കാതെ വരും
വീടും ബന്ധുക്കളും ഇല്ലാത്തവൻ ആയിരിക്കും , ഉണ്ടായാലും ഇല്ലാത്ത അവസ്ഥ പോലെ തന്നെയാണ് .രോഗങ്ങൾ അലട്ടും പ്രത്യേകിച്ച് ധാതുപുഷ്ടി കുറവ് . എവിടെയും പരാജയവും നിരാശയും ആയിരിക്കും . മുൻജന്മ കർമ്മഫല ദോഷമായിരിക്കും എല്ലാം .
ഒമ്പതാം ഭാവാധിപൻ ഒമ്പതാം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ ഒമ്പതാം ഭാവത്തിൽതന്നെ നിൽക്കുന്നത് നല്ലതാണ് . സ്വക്ഷേത്രസ്ഥിതി ആണല്ലോ . ധനം ,ഭാഗ്യം ,സമ്പത്ത് ,ഐശ്വര്യം റിയ എല്ലാം ഉണ്ടായിരിക്കും . പ്രത്യേകിച്ച് ഭാഗ്യം ഒരു അനുകൂല ഘടകമാണ് . പിതൃ സൗഖ്യം പറയാം .പിതാവിൻറെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ലഭിക്കും . നല്ല ദാമ്പത്തിക ജീവിതം ആയിരിക്കും .പൊതുവേ ഒന്നുകൊണ്ടും ദോഷം പറയാനില്ല .
പക്ഷേ ; ഒമ്പതാം ഭാവാധിപൻ ഒമ്പതിൽ തന്നെ നിൽക്കുകയും കൂടെ ഏഴാം ഭാവാധിപൻ കൂടി യോഗം ചെയ്താൽ ഒപ്പം ശനിയുടെ വീക്ഷണവും ഉണ്ടായാൽ ജാതകൻ ഒരു സന്യാസി ആവുമെന്ന് നിശ്ചയം .
ഒമ്പതാം ഭാവാധിപൻ പത്താം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ കർമ്മ സ്ഥാനമായ പത്താം ഭാവത്തിൽ നിൽക്കുന്നത് പ്രധാനമായും തൊഴിൽ ഗുണത്തെ ചെയ്യും .കർമ്മ പുഷ്ടി , ഉയർന്ന ജോലി , പ്രത്യേകിച്ച് സർക്കാർ ജോലി , സൈനിക വിഭാഗങ്ങളിൽ ജോലി ,ജനപ്രതിനിധിസഭയിൽ ജോലി എന്നിവ പറയാവുന്ന ലക്ഷണമാണ് . മാതാപിതാക്കളോട് ബഹുമാനവും ഭക്തിയും ഉണ്ടായിരിക്കും
ഒമ്പതാം ഭാവാധിപൻ പതിനൊന്നാം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ പതിനൊന്നാം ഭാവത്തിൽ നിന്നാൽ എല്ലാവരും മാനിക്കപ്പെടുന്ന വ്യക്തിയായിരിക്കും . സാമ്പത്തികമായി ഉയരാൻ സാധിക്കും , ജല ഭാഗ്യം , ഭാഗ്യ ത്തിലൂടെ ധനം (ലോട്ടറി /നിധി/ കുറി ) എന്നിവ പറയാം . ജാതകനെ കൊണ്ട് മൂത്ത സഹോദരന് എല്ലാവിധ ഭാഗ്യ പുഷ്ടിയും ഉണ്ടായിരിക്കും .ദീർഘായുസ്സ് ഉണ്ടായിരിക്കും . നല്ല ദാമ്പത്തിക ജീവിതം ആയിരിക്കും, നല്ല സന്താനങ്ങൾ ഉണ്ടായിരിക്കും
ഒമ്പതാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ :
ഒമ്പതാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ പിതാവിനെ വേർപെടും . ഭാഗ്യത്തിന് വലിയ ഇടി ഒന്നും തട്ടില്ല . എങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ പെട്ടെന്ന് നടക്കില്ല . ഉദ്ദേശിച്ച പ്രോത്സാഹനം എവിടെ നിന്നും വേണ്ടത്ര കിട്ടിയെന്നുവരില്ല .സ്വദേശം വിട്ട് അന്യ നാട്ടിൽ പോകും . അതേസമയം ജാതകൻ സുന്ദരൻ ആയിരിക്കും ,മാത്രമല്ല വിദ്യാഭ്യാസവും വിദേശത്തുനിന്ന് ഗുണം ലഭിക്കുന്നവരുമായിരിക്കും . കുടുംബപരമായി യാതൊരു സ്വത്തും ലഭിക്കുകയില്ല .



Comments